മാഡ്രിഡ്: സ്പാനിഷ് കപ്പ് ഫുട്‌ബോളായ കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ രണ്ടാംനിര ക്ലബ്ബായ റേസിങ് സ്റ്റാന്റാന്റര്‍യെ 20ന് പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് ബാഴ്സയ്ക്ക് ലീഡ് നല്‍കിയത്. 10 എന്ന നിലയില്‍ മത്സരം അവസാനിക്കാനിരിക്കെ, ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ റാഫിന്യയുടെ അസിസ്റ്റില്‍ ലാമിന്‍ യമാല്‍ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശംവച്ചെങ്കിലും റേസിങ് സ്റ്റാന്റാന്ററിന്റെ ശക്തമായ പ്രതിരോധം ബാഴ്സയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. അതേസമയം റേസിങിന്റെ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകള്‍ ബാഴ്സ പ്രതിരോധം കഠിനാധ്വാനത്തിലൂടെയാണ് ചെറുത്തത്. റേസിങ് ഫോര്‍വേഡ് മാനെക്സ് ലോസാനോ രണ്ടുതവണ ബാഴ്സ വലകുലുക്കിയെങ്കിലും രണ്ട് ഗോളുകളും ഓഫ്സൈഡ് കാരണം റദ്ദായി.
ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ ബാഴ്സ താരങ്ങള്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്. ബുധനാഴ്ച ടൂര്‍ണമെന്റിലെ ശക്തരായ എതിരാളികളിലൊരായ റിയല്‍ മാഡ്രിഡ് പുറത്തായതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായി