മാഡ്രിഡ്: കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി ബാഴ്‌സലോണ. കലാശപ്പോരാട്ടത്തില്‍ അലാവസിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം കിരീടം ബാഴസ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ മാജികിലൂടെ വിസ്മയം തീര്‍ത്ത പ്രകടനമാണ് ബാഴ്‌സ പുറത്തെടുത്തത്.
30-ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ മത്സരത്തില്‍ മുന്നിലെത്തി. തുടര്‍ന്ന് നെയ്മര്‍ (45), അല്‍കസെര്‍(45+3) എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഹെര്‍ണാണ്ടസ്(33) ആണ് അലാവ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.40de4ee400000578-4548436-image-a-107_1495917124628

40df448600000578-4548436-image-a-74_1495924251973barcaa

40-ാം തവണയാണ് ബാഴ്‌സ കോപ്പ ഡെല്‍ റേ ഫൈനല്‍ കളിക്കുന്നത്്. തുടര്‍ച്ചയായ മൂന്നാം കിരീടത്തിലൂടെ പരിശീലകന്‍ ലൂയിസ് എന്റിക്വെക്ക് ഗംഭീര യാത്രയയപ്പാണ് കറ്റാലന്‍ പട നല്‍കിയത്. ചാംപ്യന്‍സ് ലീഗും ലാ ലിഗയും ഉള്‍പ്പെടെ വലിയ കിരീടങ്ങളേറെ നേടിക്കൊടുത്ത ലൂയിസ് എന്റിക്വെക്ക് കടപ്പാടിന്റെ സമ്മാനം കൂടിയായി 29-ാം കിരീടം. കഴിഞ്ഞവര്‍ഷം സെവിയ്യയെ 20നു തോല്‍പിച്ചാണു ബാര്‍സ കിരീടം ചൂടിയത്.