മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി. സ്‌ഫോടനം നടത്തിയവര്‍ മലപ്പുറം കലക്ട്രേറ്റില്‍ ഉപേക്ഷിച്ച പെന്‍ ഡ്രൈവിലാണ് ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ ഭീഷണിയുള്ളത്. തെളിവെടുപ്പിനായി മലപ്പുറം കലക്ട്രേറ്റിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. രണ്ടു ജില്ലകളിലും സ്‌ഫോടനം നടത്തിയത് ഒരേ സംഘമാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവം അേന്വഷിക്കാന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ടി ബാലന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

thumbnail

ഡിവൈഎസ്പി വി.അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും കോടതികളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു.