ബശീർ ഫൈസി ദേശമംഗലം
ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു:
“ബശീർ ഫൈസി ഉസ്താദെ,ഹജ്ജിന്റെ തിരക്കിൽ ആണ് എന്നറിയാം.ഞാൻ ഷെഫീർ ആണ്.മണത്തല പള്ളിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.എന്റെ വീട് വയനാട്ടിലെ പുത്തുമലയിൽ ആണ്.എന്റെ ഉപ്പ ഹംസ മണ്ണിനടിയിൽ ആണ്.വാർത്തയിൽ കണ്ടു കാണുമല്ലോ,എനിക്കെന്റെ ഉപ്പയെ കിട്ടണം.എന്റെ വീട്ടിൽ ഉമ്മ സുഖമില്ലാത്ത ഒരു സഹോദരി അടക്കം 4 സഹോദരിമാർഅവരുടെ 4 മക്കൾഎന്റെ ഭാര്യ 2 മക്കൾ എന്നിവരാണ്ള്ളത്.വളരെ ദുസ്സഹമായ ജീവിതം ആണ് എന്റേതു.ഉരുൾ പൊട്ടലിൽഎന്റെ വീടും സ്ഥാലവും എല്ലാം എനിക്ക് നഷ്ടമായി.അതിലൊന്നും പരിഭവവും പരാതിയും ഇല്ല.എന്റെ ഉപ്പ മണ്ണിനടിയിൽ ആണ് ഉസ്താടെ,ഇതുവരെയുള്ള തിരച്ചിലിൽ കണ്ടെത്തിയില്ല.ഞാൻ പലരോടും പറഞ്ഞു ദുആ ചെയ്യാൻ.ഇന്ന് വീണ്ടും തിരച്ചിൽ ഉണ്ട്.എന്റെ ഉപ്പയെ കിട്ടാൻ ദുആ ചെയ്യണം..”
ഇതായിരുന്നു ആ വോയിസ്.കേട്ടിട്ടു ഞാൻ തരിച്ചു പോയി.ഉള്ളിൽ ആരോ മുള്ള് കൊണ്ട് വലിഞ്ഞു കീറുന്ന പോലെ…കുത്തിയൊലിച്ചു പോയ വീട്ടിൽ,പുതഞ്ഞു പോയ ഉപ്പയെ കിട്ടാൻ ആ മകൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.ഷെഫീർ എവിടെയും എന്റെ ഉപ്പ മരിച്ചു എന്ന് പറയുന്നില്ല.പകരം എന്റെ ഉപ്പയെ കിട്ടണം എന്ന്..ദിവസങ്ങൾ പിന്നിട്ടിട്ടുംഉപ്പ ജീവനോടെ മണ്ണിലെവിടെയോ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആ കത്തിരിപ്പുണ്ടല്ലോ…എനിക്ക് വാക്കുകൾ കിട്ടുന്നില്ല..
എന്താണ് ദുആ ചെയ്യുക..!?ഉരുൾ പൊട്ടി ദിവസങ്ങൾ പിന്നിട്ട ആ ചെളിക്കൂനയിൽ നിന്ന്ആ ഉപ്പയെ ജീവനോടെ കിട്ടണം എന്നോ…അതോ ആ മയ്യിത്ത് എങ്കിലും അവസാന കാഴ്ചക്ക് കണ്ടു കൊടുക്കണം എന്നോ..അള്ളാഹു ആണ് വലിയവൻ,മണ്ണിനടിയിൽ ജീവന്റെ അവസാന തുടിപ്പെങ്കിലും ബാക്കിയുണ്ടാകാണേമേഇല്ലങ്കിൽ ആ ജനാസ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാൻ നീ വിധികൂട്ടണമേ..പുത്തുമലയിൽ വിഖായ അടക്കമുള്ള മറ്റെല്ലാ സന്നദ്ധ സേവന പ്രവർത്തകരോടും ഞാൻ അപേക്ഷിക്കുന്നു.നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരന്റെ നോവുന്ന കാത്തിരിപ്പിന് വിരാമം ഇടാൻ നിങ്ങൾ സഹായിക്കുമോ..പരമാവധി ഈ വിവരം അവിടെയുള്ളവരിൽ എത്തിക്കുക.
ഷെഫീറിന്റെ നമ്പർ ഇതോടൊപ്പം വെക്കുന്നു.9497833358.ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ നിരാലംബമാണ്.വീടും,സ്ഥലവും എല്ലാം ഒളിച്ചു പോയിട്ടുണ്ട്..നിങ്ങൾ അദ്ദേഹത്തെ ഒന്ന് ബന്ധപ്പെട്ടു വീട് നിന്ന സ്ഥലം കാണിച്ചു തന്നാൽ അവിടെ ഒന്ന് എന്ത് ത്യാഗം സഹിച്ചും തിരച്ചിൽ നടത്തേണമേ..എനിക്കെന്റെ കണ്ണുകൾ നിയന്ത്രിക്കാൻ ആവുന്നില്ല.മരണത്തെക്കാൾ വേദന ജനകമാണ്,സ്വന്തം ഉപ്പ മണ്ണിൽ പുതഞ്ഞു കിടക്കുന്നു എന്ന ഓർമ്മ…എല്ലാവരും ഈ പോസ്റ്റ് വായിച്ച ഉടൻ പ്രാർത്ഥിക്കേണമേ