Connect with us

india

ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം

ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്‍ മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്‍ ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍ ഏതു വിഷയത്തിലും നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.
തുടര്‍ന്നാണ് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ബി.ബി.സിയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ബി. ബി.സിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്‍കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ബി.ബി. സിക്ക് പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്’ – റുട്ട്‌ലി പറഞ്ഞു.
ബി.ബി.സി ഞങ്ങളെ(ഗവണ്‍മെന്റിനെ) വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയെ(പ്രതിപക്ഷം) വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്‍കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്‍ ഭാഷകളില്‍ (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്‍പ്പെടെ 12 ഭാഷകളില്‍ ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

 

india

ട്രംപിന്റെ രണ്ടാം വരവില്‍ ആഘാതം തുടങ്ങുന്നു; 18,000 ഇന്ത്യക്കാരെ നാടുകടത്തും; മതിയായ രേഖകളില്ലാത്ത 7.2 ലക്ഷം ഇന്ത്യക്കാരും ആശങ്കയില്‍

ത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കാനും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു.

Published

on

അനധികൃതമായി യു.എസില്‍ കഴിയുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് കുടിയിറക്കപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍.

മതിയായ രേഖകള്‍ ഇല്ലാതെ ഏകദേശം 18000ത്തോളം ഇന്ത്യക്കാരാണ് യു.എസില്‍ കഴിയുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 18000ത്തിലധികം ആവാനാണ് സാധ്യത. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കാനും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു. കൂടാതെ ആവശ്യാനുസരണം അതിര്‍ത്തിയിലേക്ക് സൈനികരെ അയയ്ക്കാന്‍ പ്രതിരോധ സെക്രട്ടറിക്ക് അധികാരവും നല്‍കിയിരുന്നു.

‘എന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്ന്, നിയമവിരുദ്ധമായ കുടിയേറ്റങ്ങളില്‍ നിന്നും പുനരധിവാസങ്ങളില്‍ നിന്നും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുക എന്നതാണ്. അമേരിക്കയിലേക്കുള്ള വിദേശികളുടെ അനധികൃത കുടിയേറ്റം തടയാന്‍ എന്റെ ഭരണകൂടം ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കും,’ ട്രംപ് പറഞ്ഞു.

അതേസമയം യു.എസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തൊഴില്‍, മൊബിലിറ്റി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപ വര്‍ഷങ്ങളില്‍ തായ്വാന്‍, സൗദി അറേബ്യ, ജപ്പാന്‍, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളുമായി മൈഗ്രേഷന്‍ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.

2024ലെ പ്യൂ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യക്കാരാണ്, 725,000 പേര്‍. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിന്റെ ഡാറ്റകളില്‍ പറയുന്നുണ്ട്.

കുടിയേറ്റം കുറവായ യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ ക്രോസിങ്ങുകള്‍ വര്‍ധിച്ചു വരുന്നതും യു.എസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വടക്കന്‍ ഭാഗത്തിലൂടെ കുടിയേറ്റം ചെയ്യുന്നവരില്‍ നാലിലൊന്ന് ഇന്ത്യക്കാരാണ്.

Continue Reading

india

ട്രെയിനിന് തീപിടിച്ചുവെന്ന സംശയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലിടെ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു; എട്ട് മരണം

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിന് തീപിടിച്ചെന്ന് സംശയിച്ച് രക്ഷപ്പെടാനായി ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രയിനിടിച്ച് അപകടം. സംഭവത്തില്‍ എട്ട് യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരെ കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ കോച്ചില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ചെയിന്‍ വലിക്കുകയും തുടര്‍ന്ന് പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ നിര്‍ത്തിയ ശേഷം, യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് സമാന്തരമായി കിടന്നിരുന്ന മറ്റൊരു ട്രാക്കിലേക്കായിരുന്നു ഈ സമയത്താണ് കര്‍ണാടക എക്‌സ്പ്രസ് ഇവരെ ഇടിക്കുന്നത്.

Continue Reading

india

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു

2022ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കകം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറി.

Published

on

മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനാതാദള്‍ (യുണൈറ്റഡ്). ഇനിമുതല്‍ പാര്‍ട്ടിയുടെ ഏക എം.എല്‍.എ പ്രതിപക്ഷ നിരയില്‍ ഇരിക്കും. വിഷയത്തില്‍ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.

മേഘാലയയില്‍ അധികാരത്തിലുള്ള കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.

‘മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് ജനതാദള്‍ (യുണൈറ്റഡ്) മണിപ്പൂര്‍ യൂണിറ്റ് നല്‍കിയ പിന്തുണ പിന്‍വലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എല്‍.എയായ മുഹമ്മദ് അബ്ദുള്‍ നാസിറിനെ സഭയില്‍ പ്രതിപക്ഷ എം.എല്‍.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു’ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

2022ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കകം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറി.

60 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്‍.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്‌സഭയിലെ ഏഴാമത്തെ വലിയ പാര്‍ട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താന്‍ സഹായിച്ച പ്രധാന സഖ്യകക്ഷികളില്‍ ഒന്നുമാണ് ജെ.ഡി.യു. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, പ്രതിപക്ഷ ബ്ലോക്കില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് എന്‍.ഡി.എയിലേക്ക് എത്തിയത്.

Continue Reading

Trending