Sports

ഫുട്‌ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു

By Akhila

June 12, 2026

2026 അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യജയം ആതിഥേയരായ മെക്‌സിക്കോയ്ക്ക്. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഹുലിയന്‍ ക്വിനോനസും (ഒമ്പത്) റൗള്‍ ജിമിനസും (67) മെക്‌സിക്കോയ്ക്കുവേണ്ടി ഗോളടിച്ചു.

നാടീകയമായ മത്സരത്തിനാണ് മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ യായ സിതോളും (50-ാം മിനിറ്റ്) തെംബ സ്വാനെയും (84-ാം മിനിറ്റ്) മെക്‌സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും (90+2) ചുവപ്പുകാര്‍ഡ് വഴങ്ങി.