crime

ബസിൽ കയറി മർദനം; റിക്കവറിവാനുടമയെ അറസ്റ്റ്‌ ചെയ്തു; പരിക്കേറ്റവർ ആശുപത്രിയിൽ

By webdesk13

May 13, 2023

നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ ബസിൽ കയറി ജീവനക്കാരെ മർദിച്ച സംഭവത്തിൽ റിക്കവറി വാൻ ഉടമ അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി ഷംസീറിനെയാണ് നിലമ്പൂർ സി.ഐ. അറസ്റ്റ്‌ ചെയ്തത്.

മഞ്ചേരി ഭാഗത്തുനിന്ന് പോത്തുകൽ മുണ്ടേരിയിലേക്ക് പോകുകയായിരുന്ന ബസിലെ ജീവനക്കാരായ കാരക്കുന്ന് സ്വദേശികളായ ഡ്രൈവർ പാറക്കൽ നൗഷാദ്, കണ്ടക്ടർ യൂനസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകുന്നേരം മഞ്ചേരി ചെരണിയിലാണ് സംഭവങ്ങളുടെ തുടക്കം. ഷംസീറിന്റെ റിക്കവറി വാനിൽ ബി.എം.ഡബ്ല്യു. കാർ കൊളുത്തി കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ഈ വാഹനം റോഡരികിലേക്കിറങ്ങി.

അതിനിടെ ബസ് തന്റെ വാഹനത്തിൽ തട്ടിയതിനാലാണ് റോഡിലേക്ക് ഇറങ്ങിയതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു പരാതി നൽകിയിട്ടുണ്ട്.