കോഴിക്കോട്: പിലാശ്ശേരിയില്‍ ഉത്സവപ്പറമ്പില്‍ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കളരിക്കണ്ടി സ്വദേശി ബാബുവിന്റെ മരണമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഉത്സവപ്പറമ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ബാബുവിനെ ഒരു സംഘം മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഉത്സവപ്പറമ്പില്‍ ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കൊല്ലത്തും ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 18 കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഉത്സവപ്പറമ്പുകളിലെ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്.