കോഴിക്കോട്: ഷാഫി പറമ്പിലില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റൂറല്‍ എസ്പി കെ.ഇ ബൈജു. പൊലീസിലെ ചില ആളുകള്‍ മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറഞ്ഞു.
പ്രശനം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ തങ്ങള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണെന്നും. എംപിയെ പുറകില്‍ നിന്ന് അടിച്ചുവെന്നും കെ.ഇ ബൈജു പറഞ്ഞു.
പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ യുഡിഎഫും എല്‍ഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയില്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലികള്‍ നേര്‍ക്കുനേര്‍ വന്നതോടെ സംഘര്‍ഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പിന്നാലെ പൊലീസ് ലാത്തി കൊണ്ടുള്ള അടിയില്‍ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കുകയായിരുന്നു.