തൃശൂര്‍: ബീഫ്, ഗോവധ നിരോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം വീണ്ടും പുറത്ത്. തൃശൂരില്‍ ഇറച്ചി സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ചുമതല ഏറ്റെടുത്തതോടെയാണ് പാര്‍ട്ടിയുടെ ഇരട്ട നയം കൂടുതല്‍ പ്രകടമായത്.

15781059_1322051437815210_2506047098736923503_n

ബിജെപി മുന്‍കൈയെടുത്താണ് തൃശൂര്‍ ജില്ലയില്‍ ഫിഷ് ആന്റ് മീറ്റ്‌സ് പ്രോഡ്യൂസിങ് പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് സഹകരണ സൊസൈറ്റി രൂപീകരിച്ചത്. ബീഫിന്റെ പേരില്‍ കേരള വര്‍മ കോളജിലും താണിക്കുടത്തെ ഹോട്ടലിലും എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതേ ജില്ലയില്‍ തന്നെയാണ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ഇറച്ചി സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ ആവശ്യാനുസരണം ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ നീക്കം.