പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പോലീസ് അറസ്റ്റ്‌ചെയ്തു. കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരേയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

വ്യാഴാഴ്ചയാണ് മുഹമ്മദ് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയുടെ വാഹനം ജാര്‍ഖഢ് ഗ്രാമത്തിനു സമീപത്തു വച്ച് മുപ്പതോളംപേരുടെ സംഘം തടഞ്ഞു നിര്‍ത്തിച്ചത്. വാഹനത്തില്‍ നാലു ചാക്കുകളില്‍ ‘നിരോധിത ഇറച്ചി’ ഉണ്ടെന്നരോപിച്ചായിരുന്നു അന്‍സാരിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. അരമണിക്കൂറിനു ശേഷമാണ് പോലീസ് എത്തി അന്‍സാരിയെ ആശുപത്രിയിലെത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല.