Connect with us

Culture

കുറഞ്ഞ വിലക്ക് ബീഫ് ലഭ്യമാക്കുമെന്ന് ബി.ജെ.പി

Published

on

ഗുവാഹത്തി: ബീഫ് വിഷയത്തില്‍ രണ്ടു നിലപാടുകളുമായി ബി.ജെ.പി ദേശീയ തലത്തിലെ നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്ന് മേഘാലയിലെ ബി.ജെ.പി നേതാവ് ബെര്‍ണാഡ് മറാക് പറഞ്ഞു.

മേഘാലയിലെ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്. 2018-ല്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ബീഫ് നിരോധിക്കില്ല. വില കുറഞ്ഞ രീതിയില്‍ ബീഫും മറ്റു ഇറച്ചികളും എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഘാലയിലെ ജനങ്ങളുടെ പതിവ് ഭക്ഷണമാണ് ബീഫെന്നും ക്രിസ്ത്യന്‍ ഭൂരിപക്്ഷ മേഖലയായ ഇവിടുത്തെ ജനങ്ങള്‍ കേന്ദ്രത്തിന്റെ നിലപാടുകളെ എതിര്‍ക്കുമെന്നും ബെര്‍ണാഡ് പറഞ്ഞു. വില ഏകീകരണം നടത്തും. ബീഫ് വില കുറഞ്ഞ രീതിയില്‍ എത്താക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് വെറും തെരഞ്ഞെടുപ്പ് തന്ത്രമാണോയെന്ന് മാത്രമാണ് അറിയേണ്ടത്.

രാജ്യമാകമാനം കശാപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ബീഫിനെ പിന്തുണച്ച് മേഘാലയിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തുന്നത്.

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ നല്‍കണം

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവര്‍ത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം

Published

on

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് മുതല്‍ ഒപി ടിക്കറ്റിന് പത്ത് രൂപ നല്‍കണം. ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനമാണ് നടപ്പിലാക്കിയത്. തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ജില്ലാ കളക്ടര്‍ സ്‌നേഹീല്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ,ഒ പി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവര്‍ത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

Continue Reading

gulf

ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരി നിറഞ്ഞൊഴുകും

ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക

Published

on

അബുദാബി: യുഎഇ ഈദുല്‍ഇത്തിഹാദ് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ ഇന്ന് ശെയ്ഖ് സായിദ് പൈതൃകോത്സവ നഗരിയില്‍ നിറഞ്ഞൊഴുകും. ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില്‍ ഒത്തുകൂടുക.
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ മനം നിറയ്ക്കുന്ന വിധത്തിലുള്ള പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പതിവ് പരിപാടികള്‍ക്കുപുറമെ രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങള്‍ വരച്ചുകാട്ടുന്ന ഡ്രോണുകളുടെ അത്ഭുത പ്രകടനം ഏറെ ആകര്‍ഷകമായിരിക്കും. വര്‍ണ്ണങ്ങളില്‍ ചാലിച്ച ജലധാരയും അത്യപൂര്‍വ്വ കാഴ്ചകളും ഗിന്നസില്‍ ഇടംനേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള കൗതുക കാഴ്ചകള്‍ കാണാന്‍ വിവിധ എമിറേറ്റുകളില്‍നിന്നും ആയിരങ്ങളാണ് എത്തിച്ചേരുക.

Continue Reading

news

മോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല

പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യ വിലക്കുമായി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വകലാശാല മുന്നറിപ്പ് നല്‍കിയത്. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

പ്രധാനമന്ത്രിയെകൂടാതെ നിയമനിര്‍വാഹണ ഏജന്‍സികള്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കരുതെന്നാണ് നിര്‍ദേശം. സര്‍വകലാശാല രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭല്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്യാംപസിനകത്ത് കനത്ത പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.ഇതിനു പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്

Continue Reading

Trending