Sports
വീണ്ടും ധോണി സ്റ്റൈല്‍ സ്റ്റംപിങ്; വേഗത്തിന് മുന്നില്‍ അമ്പരന്ന് നീഷാനെ
ന്യൂസീലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കിയ അഞ്ചാം ഏകദിനല് ധോനി സറ്റൈല്‍ ഫിനിഷിങ്. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്് കീവീസിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ കിവീസിന്റെ അവസാന പ്രതീക്ഷയായിരുന്ന നീഷാനെ(44) പുറത്താക്കിയാണ് ധോനി സറ്റൈല്‍ ഫിനിഷ്.
ജാദവെറിഞ്ഞ 37-ാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ പതറിയ നീഷാന് അമിതാവേശം കാട്ടിയതോടെ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. എല്‍ബിക്കായുള്ള അപ്പീലിനിനെ ഗൗനിക്കാതെ ക്രീസ് വിട്ടിറങ്ങിയ താരത്തിന് ധോണി വേഗത്തിന് മുന്നില്‍ കീഴടങ്ങി.
ബൗളര്‍മാരുടെ മികവിലാണ് ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ജയം നേടിയത്. ഇതോടെ 4-1ന് ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.
പരുക്കുമൂലം ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എം എസ് ധോണി കളിച്ചിരുന്നില്ല. പരുക്ക് മാറി വെല്ലിങ്ടണില്‍ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ധോണിയെത്തി. എന്നാല്‍ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഇന്‍ സ്വിങറില്‍ മൈതാനം വിടാനായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്റെ വിധി.
News
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്ബിന് ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.
News
ഓള്‍ടൈം ഹിറ്റ് മാന്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടി ചരിത്രനേട്ടവുമായി രോഹിത് ശര്‍മ
ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച് രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്‍ നിന്ന് 352 സിക്സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ്.
ഏകദിനത്തില്‍ താരത്തിന്റെ അറുപതാം അര്‍ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്‍ 3 സിക്സും 5 ഫോറുമടക്കം 57 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്സന്, നാന്‍ഡ്രെ ബര്‍ഗര്‍, കോര്ബിന് ബോഷ്, ഓട്ട്നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
News
ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം
120 പന്തില്‍ 11 ഫോറും 7 സിക്സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു.
ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്സന്, നാന്‍ഡ്രെ ബര്‍ഗര്‍, കോര്ബിന് ബോഷ്, ഓട്ട്നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

