ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് താരം ബെന്‍ സ്റ്റോക്‌സിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ബ്രിസ്റ്റോള്‍ പോലീസാണ് സ്റ്റോക്‌സിനെ അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റോളിലെ ബാര്‍ഗോയില്‍ ബാറില്‍ ബെന്‍ സ്റ്റോക്‌സുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെന്‍ സ്റ്റോക്‌സിനൊപ്പം അലക്‌സ് ഹെയ്ല്‍സും ഉണ്ടായിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

Image result for england-all-rounder-ben-stokes-arrested

ഇരുപത്തിയേഴുകാരനാണ് പരിക്കേറ്റത്. ഇയാളെ ബ്രിസ്റ്റോളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ,സംഭവത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍നിന്നും ബെന്‍ സ്റ്റോക്‌സിനെയും അലക്‌സ് ഹെയ്ല്‍സിനെയും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് പേരുടേയും പകരക്കാരെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നും വിടവ് ടീമിനെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ടീം അധികൃതര്‍ അറിയിച്ചു.

Andrew Strauss delivered the statement

Did you witness a disorder in Queens Road or Clifton Triangle area of #Bristol around 2.35am yesterday? Details below: pic.twitter.com/oYQ3qeB3Bb

— Avon&Somerset Police (@ASPolice) September 26, 2017