kerala

പിണറായി വിജയന് ഗള്‍ഫില്‍ ബിനാമി ബിസിനസ്: സ്വപ്ന സുരേഷ്

By webdesk11

August 31, 2023

യുഎയിലും ഷാര്‍ജയിലും അജ്മാനിലും മുഖ്യമന്ത്രി പിണറായി വിജയന് ബിനാമി ബിസിനസ് ഉണ്ടെന്ന് സ്വര്‍ണ്ണ കടത്ത് കേസ് പ്രതി സപ്നാ സുരേഷ്. ഇതിനായാണ് അദ്ദേഹം ഇടക്കിടക്ക് ഗള്‍ഫില്‍ പോകുന്നതെന്ന് സ്വപ്ന പറഞ്ഞു.

കേരളത്തില്‍ തുടക്കമിട്ട എല്ലാ ‘കെ’ പദ്ധതികളും ‘വി’ പദ്ധതികള്‍ ആണെന്ന് ചാനല്‍ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് ആരോപിച്ചു. പദ്ധതി ആലോചിക്കുമ്പോള്‍ തന്നെ അതിനു താല്പര്യമുള്ള വന്‍ മത്സ്യം ആരെന്നു കണ്ടെത്തി പണം കൈപ്പറ്റും. ശിവശങ്കരന്റെ നേതൃത്വത്തില്‍ ഐടി വകുപ്പിലാണ് ഇത്തരത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയത്. ദുബായിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

വീണയുടെ കമ്പനിയെ സഹായിക്കാന്‍ തന്നെ ബാംഗ്ലൂരില്‍ നിയമിക്കാന്‍ പറഞ്ഞതായും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറയുന്നു.