Football

പട പൊരുതി പക വീട്ടി: സ്വന്തം തട്ടകത്തില്‍ കേരളയെ പിടിച്ചു കെട്ടി ബംഗളൂരു

By webdesk13

February 11, 2023

കൊച്ചിയില്‍ വീണു പോയെ ബംഗളൂരു സ്വന്തം തട്ടകത്തില്‍ പകരം വീട്ടി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടി. എതിരില്ലാതെ ഒറ്റ ഗോളിനാണ് ബംഗളൂരു കണക്ക് തീര്‍ത്തത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോറ്റതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. ഇനി രണ്ട് മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഈ മത്സരങ്ങളില്‍ ഒരു വിജയം നേടുകയോ ഒഡിഷ ഒരു മത്സരം തോല്‍ക്കുകയോ ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

32ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ബ്ലാസ്‌റ്റേഴ്‌സായിരുന്നു മുന്നില്‍. എന്നാലും അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് ബംഗളൂരു ആയിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബംഗളൂരു എഫ്‌സി തുടര്‍ച്ചയായ ആറാം വിജയത്തോടെ ലീഗില്‍ 28 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കും ഉയര്‍ന്നു.