ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് മുന്നണിയായാണ് ബൃഹദ് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) മേയര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നഗര പരിധിയിലെ നിയമസഭാ സാമാജികര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.സിമാര്‍ക്കുമായിരുന്നു മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരുന്നത്. 60877323തോല്‍വി മുന്നില്‍ കണ്ട് ബി.ജെ.പി അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 11 മാസമാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാലാവധി. ഇത്തവണ മേയര്‍ സ്ഥാനം എസ്.ടി വിഭാഗത്തിനും ഡെപ്യൂട്ടി മേയര്‍ വനിതക്കും സംവരണം ചെയ്തിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും അഴുക്കുചാല്‍ നവീകരണത്തിനുമാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് നിയുക്ത മേയര്‍ വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുമായി തുടര്‍ന്നും സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കൊനൊരുങ്ങുകയാണ് ബി.ജെ.പി.