india

ബംഗളുരുവിൽ മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു

By webdesk15

September 07, 2023

ബംഗളുരുവിൽ മലയാളി യുവാവിനെ ലിവ്-ഇൻ പങ്കാളിയായ യുവതി കുത്തിക്കൊന്നു. കണ്ണൂർ സ്വദേശിയായ ജാവേദ്(29) ആണ് മരിച്ചത്. മൂന്നരവർഷമായി ഇയാൾക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന 34കാരിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ബംഗളുരുവിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദും കർണ്ണാടക സ്വദേശിയായ രേണുകയും ബെന്നർഘട്ട റോഡിൽ ഹൂളിമാവിലെ അക്ഷയനഗറിലെ സർവീസ് അപ്പാർട്ട്മെന്‍റിലായിരുന്നു താമസം.ഇരുവരും തമ്മിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നതായി അയാൽവാസികൾ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്‍റെ നെഞ്ചിൽ കുത്തിയത്.അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു.