india

ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ

By webdesk18

June 05, 2025

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.