Culture
ഗതിമാറിയൊഴുകാന്‍ ചാലക്കുടി

അഷ്‌റഫ് തൈവളപ്പ്
മണ്ഡലത്തിന്റെ പേരും വേരും തൃശൂരിലാണെങ്കിലും വോട്ടര്‍മാരില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് ചാലക്കുടി. എറണാകുളം ജില്ല ഉള്‍ക്കൊള്ളുന്ന നാലു ലോക്‌സഭ മണ്ഡലങ്ങളിലൊന്ന്. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന പാര്‍ലമെന്റ് മണ്ഡലം.
സിനിമാ താരമെന്ന ഒറ്റ ലേബലിലായിരുന്നു 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 13,888 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയം. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് സംസ്ഥാന കണ്‍വീനറായ ബെന്നി ബെഹന്നാനെയാണ് ഇത്തവണ മുന്നണി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പേ മണ്ഡലത്തില്‍ സജീവമായിരുന്നു ബെന്നി ബെഹന്നാന്‍. മണ്ഡലത്തിന്റെ പള്‍സറിയുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലും ഏറെ മുന്നേറി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ സൗഹൃദ സന്ദര്‍ശനങ്ങളും കണ്‍വെന്‍ഷനുകളും അതിവേഗം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് ഇപ്പോള്‍ രണ്ടാംഘട്ട പ്രചാരണത്തിലാണ്. അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും യു.ഡി.എഫ് പ്രചാരണത്തിന് വിഷയമാക്കുന്നുണ്ട്. മണ്ഡലത്തില്‍ നിന്നുള്ളയാള്‍ എന്നതിന് പുറമെ ബെന്നി ബെഹന്നാന്റെ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയത്തിനതീതമായ സൗഹൃദ ബന്ധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. 1951 മുതല്‍ നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 12 തവണയും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച മണ്ഡലത്തില്‍ നാലുതവണ മാത്രമാണ് ഇടതുപക്ഷത്തിന് പച്ച പിടിക്കാനായത്.
2016ലെ നിയമസഭ തെഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ സീറ്റില്‍ നാലെണ്ണത്തിലും ജയിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടൂന്നു. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ സീറ്റുകളിലായിരുന്നു യുഡിഎഫിന്റെ വിജയം. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ഥികളും വിജയിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, അങ്കമാലി, ആലുവ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു യുഡിഎഫിന് ലീഡുണ്ടായിരുന്നത്.
കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയെങ്കിലും ചാലക്കുടിയുടെ രാഷ്ട്രീയ പാരമ്പര്യത്തിനൊത്ത് ഉയരാന്‍ ഇന്നസെന്റിനായില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് സി.പി.എം ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യവുമായി സി.പി.എമ്മിന്റെ കീഴ് ഘടകങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. എതിര്‍പ്പുകള്‍ മറികടക്കാന്‍ പാര്‍ട്ടി ചിഹ്നം നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും മഞ്ഞുരുകിയിട്ടില്ല. പരാജയം മണത്തതിനാല്‍ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്നത്.
ജയിച്ചതില്‍ പിന്നെ മണ്ഡലത്തിലെവിടെയും ഇന്നസെന്റിനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വോട്ടര്‍മാരുടെ പരിഭവം. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നിറവേറ്റാനായില്ല. അഞ്ചു വര്‍ഷത്തിനിടെ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും മണ്ഡലത്തില്‍ നടന്നിട്ടില്ലെന്ന് യുഡിഎഫും ആരോപിക്കുന്നു. പാര്‍ലമെന്റില്‍ ഒരു പണിയുമില്ലെന്ന തരത്തില്‍ ഇന്നസെന്റ് ഒരു പരിപാടിയില്‍ പങ്കുവച്ച കമന്റ് വോട്ടര്‍മാര്‍ക്കിടയില്‍ മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വോട്ട് തേടി പോവില്ലെന്ന ഇന്നസെന്റിന്റെ പരസ്യ പ്രസ്താവന തിരിച്ചടിയാകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.
പ്രളയ പുനരധിവാസമടക്കമുള്ള വിഷയങ്ങളിലും സിറ്റിങ് എം.പിയോട് വോട്ടര്‍മാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. പ്രളയ സമയത്ത് ഇന്നസെന്റ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ടായില്ലെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെയുണ്ട്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് തീര്‍ത്തും അപഹാസ്യകരമായ പല പ്രസ്താവനകളും ഇന്നസെന്റ് നടത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ആയിരുന്നിട്ടും ആരോപണ വിധേയനായ നടനെ പിന്തുണച്ചായിരുന്നു ഇന്നസെന്റിന്റെ രംഗപ്രവേശം. ഇത് മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ചാലക്കുടിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. മുരളീധരന്‍ പക്ഷത്തിന്റെ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കകത്ത് തന്നെ രാധാകൃഷ്ണ് തിരിച്ചടിയാണ്. മാത്രമല്ല, ബി.ജെ.പി ജില്ലാ കമ്മിറ്റിക്കും രാധാകൃഷ്ണനോട് വലിയ താല്‍പര്യമില്ല. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20യുടെ ബാനറില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. എസ്.ഡി.പി.ഐ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) തുടങ്ങിയ പാര്‍ട്ടി സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.
അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
Film
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍
ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്; അന്തിമ ഒരുക്കങ്ങള് നേരിട്ട് വിലയിരുത്തി നേതാക്കള്
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്മദിനം
-
india3 days ago
കുല്ഗാമിലെ സംഘര്ഷത്തില് രണ്ടു സൈനികര്ക്ക് വീരമൃത്യു; ഭീകരര്ക്കായുള്ള തിരച്ചില് തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില് മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര് തല്ലിക്കൊന്നു
-
india2 days ago
ബിഹാര് ബിജെപി നേതാക്കള്ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്
-
film3 days ago
ലാലേട്ടനെ തൊടാന് ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില് വോട്ട് ചേര്ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്