കോഴിക്കോട്: മികച്ച പാര്‍ലമെന്റേറിയനും ഇന്ത്യന്‍ രാഷ്ട്രീയത്തെ പഠിച്ചറിഞ്ഞ നയതന്ത്രജ്ഞനുമായിരുന്നു മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി എന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരും ആ വ്യക്തിത്വത്തെ ബഹുമാനിച്ചിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.