kerala

മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി; ഓണത്തിന് തിരക്ക് കുറക്കാനെന്ന് വിശദീകരണം

By web desk 1

August 12, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.