india

ഭാരത് ജോഡോ യാത്ര; പതാക ഉയര്‍ത്തി നടത്തം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി

By webdesk14

January 29, 2023

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കശ്മീരില്‍ അവസാനിപ്പിച്ചു. ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് യാത്ര നിര്‍ത്തിവെച്ചത്. നാളെയാണ് സമാപന സമ്മേളനം. ഇതുവരെ 3,570 കിലോമീറ്റര്‍ യാത്രചെയ്താണ് രാഹുല്‍ ഗാന്ധി കശ്മീരിലെത്തിയത്. 145 ദിവസമാണ് ഈ യാത്രക്ക് വേണ്ടി അദ്ദേഹം ചിലവഴിച്ചത്.

https://twitter.com/INCIndia/status/1619592043621138432

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7നാണ് യാത്ര തുടങ്ങിയത്. പന്താചൗക്കില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 12 മണിയോടെ ലാല്‍ ചൗക്കില്‍ അവസാനിക്കുകയായിരുന്നു. നേരത്തെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ അല്ലാതെ മറ്റൊരിടത്തും പതാക ഉയര്‍ത്താന്‍ പൊലീസ് അനുമതി നിഷേധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട്, പതാക ഉയര്‍ത്താന്‍ അനുമതി നല്‍കി.