Connect with us

india

വിജയഭേരി മുഴക്കി അനുപമദൗത്യം: ഭാരത് േേജാഡോ യാത്രക്ക് ഇന്ന് നൂറാംദിനം

ഭാരത് ജോഡോ പ്രയാണം തുടങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഹിമാചലില്‍ വലിയ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്താനായി.

Published

on

കോണ്‍ഗ്രസ് യുവതുര്‍ക്കി രാഹുല്‍ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം അനിതരസാധാരണമായ ആത്മവിശ്വാസത്തിലാണ്. മതേതരത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള യാത്രക്ക് ഇന്ത്യ കണ്ട രാഷ്ട്രീയയാത്രകളില്‍ വെച്ചേറ്റവും വലിയ ജനപിന്തുണയാണ് ഇതുവരെയും ലഭിച്ചിരിക്കുന്നത്. വിഘടിപ്പിക്കലല്ല, യോജിപ്പിക്കലാണ് എന്ന മഹത്തായ സന്ദേശം രാഹുല്‍ഗാന്ധിയുടെ ചുണ്ടുകളില്‍നിന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനമാകെ ഏറ്റെടുത്തുകഴിഞ്ഞു. 1977ലെ പരാജയത്തിന് ശേഷം ഇന്ദിരാഗാന്ധി നടത്തിയ യാത്രക്ക് സമാനമായ ഒന്നാണിത്. അതുകൊണ്ടുതന്നെ രാജ്യം വീണ്ടും മതേതരത്വത്തിലേക്കും കോണ്‍ഗ്രസിലേക്കും തിരിച്ചുവരുന്നു എന്ന സന്ദേശം കൂടിയാണിത്.
150 ദിവസത്തെ യാത്രയുടെ 75 ശതമാനം പിന്നിടുകയാണിന്ന്. ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് പ്രയാണം തുടങ്ങിയിട്ട് ഇന്നേക്ക് നൂറു ദിവസം. രാജസ്ഥാനിലെ ജയ്പൂരിലൂടെ പ്രയാണം തുടരുന്ന യാത്ര സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളെ ഒരുകാലത്തുമില്ലാത്ത വിധം കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതായാണ് വിലയിരുത്തല്‍. ഇതിനകം ഏഴു സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് വഴിയാണ് യാത്ര രാജസ്ഥാനിലേക്ക് കടന്നത്. എട്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഉത്തര്‍പ്രദശ്, ഡല്‍ഹി, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി പര്യടനം പൂര്‍ത്തിയാക്കി ജനുവരി അവസാനം ജമ്മുവിലാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദസഞ്ചലനങ്ങളില്‍ ഒന്നിന് അവസാനിക്കുക.


ഭാരത് ജോഡോ പ്രയാണം തുടങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഹിമാചലില്‍ വലിയ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്താനായി. രണ്ടു സംസ്ഥാനങ്ങളും യാത്രയുടെ ഭാഗമായിരുന്നില്ല എന്നത് മറ്റൊരു കാര്യം. രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ട് മുതല്‍ അദ്ദേഹത്തിന്റെ താടി വരെ കഴിഞ്ഞ നൂറു ദിവസത്തിനിടെ ബി.ജെ.പി വിമര്‍ശനത്തിന് ആയുധമാക്കി. യാത്രയെ കാര്യമാക്കുന്നില്ലെന്ന് പറയുമ്പോഴും താഴെ തട്ടില്‍ കോണ്‍ഗ്രസിനോട് അനുഭാവ സമീപനം വളരാനുള്ള സാധ്യത ബി.ജെ.പിയില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടെന്നാണ് ഈ വിമര്‍ശനങ്ങള്‍ തെളിയിക്കുന്നത്. ബോളിവുഡ് താരങ്ങള്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍, ആര്‍.ബി.ഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ യാത്രയില്‍ പങ്കാളികളായത് സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരത് ജോഡോയാത്ര കോണ്‍ഗ്രസിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അടുത്ത ഘട്ടമായി പ്രിയങ്കാ ഗാന്ധി നയിക്കുന്ന വനിതാ റാലികളും കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി കൊ​ണ്ടു​വ​രും. പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി ഈ​ടാ​ക്കാ​ൻ അ​വ​ർ പ​ദ്ധ​തി​യി​ടു​ക​യാ​ണ്.

വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ, വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം, മാ​ഫി​യ​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും പി​ന്തു​ണ​ക്ക​ൽ, കു​ടും​ബ രാ​ഷ്ട്രീ​യം, അ​ഴി​മ​തി എ​ന്നി​വ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴെ​ല്ലാം അ​വ​രു​ടെ രാ​ഷ്ട്രീ​യ ചി​ഹ്ന​ങ്ങ​ൾ. തെ​ല​ങ്കാ​ന​യെ ആ​ദ്യം കൊ​ള്ള​യ​ടി​ച്ച​ത് ബി.​ആ​ർ.​എ​സാ​ണെ​ന്നും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സാ​ണ് അ​ത് ചെ​യ്യു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

ഏ​ക സി​വി​ൽ കോ​ഡി​ൽ ഉ​റ​ച്ച് വീ​ണ്ടും അ​മി​ത് ഷാ

ഗു​വാ​ഹ​തി: മോ​ദി സ​ർ​ക്കാ​റി​ന് മൂ​ന്നാ​മൂ​ഴം ല​ഭി​ച്ചാ​ൽ ഏ​ക സി​വി​ൽ കോ​ഡ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​അ​സ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ഗു​വാ​ഹ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഒ​രൊ​റ്റ നി​യ​മം എ​ന്ന​ത് ബി.​ജെ.​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. അ​ത് ന​ട​പ്പാ​ക്കു​ക​ത​​ന്നെ ചെ​യ്യും. മ​ത​ത്തി​ന്റെ പേ​രി​ലു​ള്ള സം​വ​ര​ണ​ത്തി​നും ബി.​ജെ.​പി എ​തി​രാ​ണ്. ത​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ന്യൂ​ന​പ​ക്ഷം, ഭൂ​രി​പ​ക്ഷം എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ച് കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

Trending