തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് നടി ഭാവന. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന പറഞ്ഞത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഭാവന മനസ്സു തുറക്കുന്നത്.

ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം കാണുന്നതുവരെ യുദ്ധം ചെയ്യുമെന്നും ഭാവന പറഞ്ഞു. തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്നും നടി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായപ്പോള്‍ പിന്തുണ നല്‍കിയവര്‍, സംഭവത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം എന്ന് പറഞ്ഞവര്‍ എത്രയോ ഉണ്ടെന്ന് ഭാവന പറയുന്നു. സിനിമയിലെ ശത്രുക്കള്‍ ആരാണെന്നതിനെക്കുറിച്ച് പിന്നീട് വ്യക്തമായൊന്നും താരം പറഞ്ഞില്ല. പ്രമുഖ നടന്‍ സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.

ഈയിടെയാണ് കന്നട നിര്‍മ്മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹം ഈ വര്‍ഷമുണ്ടാകുമെന്ന് ഭാവന പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ബാംഗ്ലൂരിലായിരിക്കും കുടുംബജീവിതം.