തൃശൂര്‍: യുവ നടി ഭാവനയുടെ വിവാഹനിശ്ചയം തൃശൂരില്‍ നടന്നു. കന്നട സിനിമാ നിര്‍മാതാവും വ്യവസായിയുമായ നവീനാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹം ഉടനുണ്ടാകില്ലെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ഹണി ബീ-2 ആണ് പുറത്തിറങ്ങാനുള്ള ഭാവനയുടെ പുതിയ ചിത്രം. പൃഥ്വിരാജ് നായനായ ആദത്തിലും ഭാവനയാണ് നായിക.
Be the first to write a comment.