crime

പവര്‍ ബാങ്കാണെന്ന് കരുതി റോഡില്‍ നിന്നെടുത്തു; വീട്ടിലെത്തി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

By Test User

June 06, 2021

ഭോപ്പാല്‍: പവര്‍ ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. റോഡില്‍ നിന്ന് വീണു കിട്ടിയ ഉപകരണം വീട്ടിലെത്തിയ ശേഷം മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തിലാണ് സംഭവം.

എന്നാല്‍ ഈ ഉപകരണം പവര്‍ ബാങ്കാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റാം സാഹില്‍ എന്ന യുവാവാണ് മരിച്ചത്. തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ പവര്‍ ബാങ്ക് പോലെയുള്ള ഉപകരണം കണ്ടത്തിയത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു.