crime

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

By webdesk14

May 12, 2023

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച സമീര്‍ വാംഖഡയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. അഴിമതിക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി.

ആര്യന്‍ഖാനെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വാംഖഡെയും മറ്റുള്ളവരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. സമീറുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്. 2021ലാണ് ആര്യന്‍ ഖാനെ സമീര്‍ വാംഖഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്.