india

ബൈഡന് ചന്ദനപ്പെട്ടി സമ്മാനിച്ച് മോദി ; മനുഷ്യത്വത്തെക്കുറിച്ചുള്ള കവിതാസമാഹാരം നല്‍കി ബൈഡന്‍

By Chandrika Web

June 22, 2023

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസിഡന്റ് ബൈഡന്‍ സമ്മാനിച്ചത് റോബര്‍ട്ട് ഫ്രോസ്റ്റ് എന്ന കവിയുടെ കവിതാസമാഹരം. മോദി നല്‍കിയത് ചന്ദനപ്പെട്ടിയും ഉപനിഷത്തും വെള്ളി ഗണേശവിഗ്രഹവും. മോദിയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നവംബറില്‍ ബൈഡന് 81 വയസ്സ് തികയുകയാണ്. ആയിരംപൂര്‍ണചന്ദ്രന്മാരെ കണ്ടയാളെന്നനിലക്ക് ദസ് ധനവും സമ്മാനിച്ചു. ബൈഡന്റെ പത്‌നിക്ക് വജ്രത്തില്‍ തീര്‍ത്ത നെക്ലസുമാണ് നല്‍കിയത്. ഇന്ത്യയില്‍നിന്ന് മൂന്നാമതായാണ് ഒരു പ്രധാനമന്ത്രിക്ക് അമേരിക്ക സ്റ്റേറ്റ് വിസിറ്റ് നല്‍കുന്നത്. മനുഷ്യത്വത്തെക്കുറിച്ചാണ് അമേരിക്കന്‍ കവിയായ റോബര്‍ട്ട് ഫ്രോസ്റ്റ് അധികവും കവിതകള്‍ രചിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് മോദിയോട് ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ചോദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.