News

ഫ്രാന്‍സില്‍ വീണ്ടും വമ്പന്‍ കവര്‍ച്ച: 93 ലക്ഷം രൂപ വിലവരുന്ന 450 കിലോ ഒച്ചുകള്‍ മോഷണം

By webdesk18

November 30, 2025

പാരിസ്: ഫ്രാന്‍സില്‍ വീണ്ടും വമ്പന്‍ കവര്‍ച്ച. പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചക്ക് പിന്നാലെ, ഈ വിലപിടിപ്പുള്ള ഒച്ചുകളാണ് മോഷണത്തിന് ഇരയായത്.

എസ്‌കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് ഫാമില്‍ നിന്നാണ് 93 ലക്ഷം രൂപ വിലവരുന്ന ശീതീകരിച്ച ഒച്ചുകള്‍ മിസ്സായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്മസ് വിഭവങ്ങള്‍ക്കായി വിവിധ റസ്റ്റോറന്റുകള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 450 കിലോ ഒച്ചുകളാണ് കവര്‍ച്ചയില്‍പ്പെട്ടത്. ഇത്രയും ഒച്ചുകളുടെ മാംസം 10,000 പേരുടെ ഭക്ഷണത്തിന് മതിയാകും.

ഒക്ടോബര്‍ 8-ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ ലൂവ്ര് മ്യൂസിയത്തിലെ വന്‍ കവര്‍ച്ചയ്ക്കു പിന്നാലെയാണ് പുതിയ സംഭവം. മ്യൂസിയം കവര്‍ച്ച കേസില്‍ നാലാമത്തെ സംശയാസ്പദനെ അടുത്തിടെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.