india

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകീട്ട്

By webdesk17

October 06, 2025

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും ഷെഡ്യൂള്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രഖ്യാപിക്കും. സ്വതന്ത്രവും നീതിയുക്തവും സുഗമവുമായ തെരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായും കൂടിക്കാഴ്ച നടത്തി ബിഹാറിലെ തയ്യാറെടുപ്പുകളെ കുറിച്ച് തിരഞ്ഞെടുപ്പ് ബോഡി രണ്ട് ദിവസത്തെ അവലോകനം നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം.

സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രണ്ടുദിവസമായി ബിഹാറലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഒരു പോളിങ് സ്റ്റേഷനില്‍ 1200 വോട്ടര്‍മാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായും ബിഹാറിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. നവംബര്‍ 10നായിരുന്നു ഫലപ്രഖ്യാപനം. ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകമെന്നാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.