india

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ

By webdesk18

November 09, 2025

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ് നടക്കുക. നവംബര്‍ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.

അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. അതേസമയം, വോട്ട് കൊള്ളയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്‍ പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്‍ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ട് –രാഹുല്‍ ഗാന്ധി പറഞ്ഞു.