india

മഹാസഖ്യത്തിന്റെ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞ് നിതീഷ്‌കുമാര്‍

By Test User

November 10, 2020

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാസഖ്യം മുന്നില്‍. 8 സീറ്റുകളില്‍ ഇടതുപക്ഷത്തിനും മുന്നേറ്റമുണ്ട്. അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എന്‍ഡിഎയില്‍ നിതീഷ്‌കുമാറിന്റെ ജെഡിയു തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് പുറത്തുവരുന്നത്.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 1967ല്‍ 29ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.