india

ബിഹാര്‍ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന്

By webdesk17

October 28, 2025

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍. മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ബീഹാറില്‍ 143ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് അവസാനഘട്ടത്തില്‍ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സംയുക്ത തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ സഖ്യം. ഇന്ന് പ്രിയങ്ക ഗാന്ധി രണ്ട് മണ്ഡലങ്ങള്‍ പ്രചരണത്തിനായി എത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാളെ ബീഹാറിലെത്തും. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന് എതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. ഹൈദരാബാദിലെ മുസ്ലികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് അസദുദ്ദീന്‍ ഉവൈസിക്ക് നല്ലതെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.