പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഷിയോഹര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഹാത്സര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി പങ്കെടുക്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിവെപ്പു നടക്കുകയായിരുന്നു. ശ്രീനാരായണ്‍ സിങ്ങിന്റെ ഏതാനും അനുയായികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.