ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഉച്ചവരെ 47 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 112 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 15 മന്ത്രിമാര്‍ അടക്കം 1302 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.