kerala

തൃശൂരില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു

By webdesk14

March 07, 2023

വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരൂണാന്ത്യം. തൃപ്രയാര്‍ ലെമര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് മരിച്ചത്. 35 വയസ്സായിരുന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.