kerala

സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

By webdesk14

April 25, 2023

ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരൂണാന്ത്യം.

തുമ്പോളി മാതാ സീനിയര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപിക മാലാ ശശിയാണ് (45) മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രകരായ ദമ്പതികള്‍ക്കും പരിക്കേറ്റു. കൈനകരി പുത്തന്‍വിളയില്‍ പഴയ കരിച്ചിറ ബിനു(42), ഭാര്യ ദീപ്തി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപക ടത്തില്‍ ദീപ്തിയുടെ കാലൊടിഞ്ഞതിനൊപ്പം ബിനുവിനും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 3.35ന് ആലപ്പുഴ ബൈപാസ് കളര്‍കോട് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം.