kerala

വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട് ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റില്‍

By webdesk11

February 13, 2023

തിരുവനന്തപുരം കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി വഴിയാത്രക്കാരിയായ വിദ്യാര്‍ഥിയെ ഇടിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലമ്പലം സ്വദേശി നൗഫലിനെ ആണ് മോട്ടോര്‍ വാഹന വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസന്‍സ് എംവിഡി റദ്ദാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. റോഡില്‍ അഭ്യാസത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

റോഡില്‍ സ്ഥിരം നിയമലംഘനം നടത്തുന്ന ആളാണ് നൗഫലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.