india

ബില്‍ക്കിസ് ബാനു കേസ്: ശിക്ഷ ഇളവ് നല്‍കിയ ഫയല്‍ കൈമാറാന്‍ മടിക്കുന്നത് എന്തുകൊണ്ട്?- സുപ്രീംകോടതി

By webdesk11

April 18, 2023

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനുവിന്റെ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാത്ത ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫയല്‍ കോടതിക്ക് കൈമാറാന്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ജസ്റ്റിസ്മാരായ കെഎം ജോസഫും ബിവി നാഗരക്തനയുമടങ്ങിയ ബെഞ്ച് ഗുജറാത്ത് സര്‍ക്കാറിനോട് ചോദിച്ചു. ഇതിലും രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാര്‍ കോടതികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ അതേസമയം ഫയല്‍ കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പുനര്‍ പരിശോധന ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.