india

ഗുജറാത്തിൽ കനത്തനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്: ആടുകളെ രക്ഷിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു

By webdesk15

June 16, 2023

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം.തീരങ്ങളിൽ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും തുടരുന്നു.കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നു.അ‌ർധാരാത്രിയോടെ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നത് . 115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശുന്നത്.ഭാവ്നഗർ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും മകനും മരിച്ചു.കന്നുകാലി വളർത്തുകാരനായ രാംജി പർമറും (55) മകൻ രാകേഷ് പർമറും (22) അപകടത്തിൽ പെട്ടത്.ഇവരുടെ 23 ആടുകളും ചത്തു.