kerala

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ഇരുപതിനായിരത്തിലധികം താറാവുകളെ കൊന്നൊടുക്കും

By Test User

October 26, 2022

ആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകള്‍ക്ക് പക്ഷിപ്പനി. 20,471 താറാവുകളെ കൊന്നൊടുക്കന്‍ ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അറിയിച്ചു.

പ്രദേശത്ത് ഏകദേശം 1500 താറാവുകള്‍ ചത്തതായി കണക്കാക്കി. പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ മുതല്‍ താറാവുകളെ നശിപ്പിക്കും. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയുടെ സാന്നിധ്യ കണ്ടെത്തിയത്.