GULF

ഈദുല്‍ ഇത്തിഹാദ് ദിനത്തില്‍ ജന്മദിനം; 500 കുഞ്ഞുങ്ങള്‍ക്ക് ഉപഹാരവുമായി ദുബൈ ആര്‍ടിഎ

By webdesk17

December 07, 2025

ദുബൈ: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള കാലയളവില്‍ പിറവിയെടുത്ത കുഞ്ഞുങ്ങള്‍ക്ക് ആദ്യയാത്രക്കായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കാര്‍ സുരക്ഷാ സീറ്റുകള്‍ സമ്മാനിച്ചു. ദുബൈയിലെ 26 ആശുപത്രികളിലായി പിറന്ന 500 നവജാതശിശുക്കള്‍ക്കാണ്’ ആദ്യ യാത്രയില്‍ സുരക്ഷ’ എന്ന സന്ദേശവുമായി ഗതാഗതവിഭാഗം സുരക്ഷാ സീറ്റുകള്‍ നല്‍കിയത്.

കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ നിമിഷങ്ങള്‍ മുതല്‍ റോഡ് സുരക്ഷാ തത്വങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ദുബൈ പോലീസ് ജനറല്‍ ആസ്ഥാനം, ദുബൈ ഹെല്‍ത്ത് അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുണിസെഫ്) എന്നിവയുമായി സഹകരിച്ച് സമൂഹത്തിനുള്ളില്‍ ഗതാഗത സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

‘ദുബൈയുടെ ഗതാഗത സുരക്ഷ കൈവരിക്കുന്നതിനും തടസ്സമില്ലാത്തതും സുസ്ഥിരവുമായ യാത്രക്ക് ആര്‍ടിഎയുടെ ആഗോള മുന്‍നിരയില്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും ഇത്തരം ഗുണപര മായ സംരംഭങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ടിഎ ട്രാഫിക് ഡയറക്ടര്‍ അഹമ്മദ് അല്‍ഖുസൈമി പറഞ്ഞു. ‘സുരക്ഷയില്‍ ആദ്യ യാത്ര’ സംരംഭം ദബൈ സര്‍ക്കാരും സ്വകാര്യ മേഖലയും അന്താരാഷ്ട്ര സംഘനകളും സഹകരിച്ചാണ് നടപ്പാക്കിയത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്‍ടിഎയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.’

‘കുട്ടികളുടെ സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍പ്പെടെയുള്ള വാഹന നിയന്ത്രണ സംവിധാനങ്ങള്‍ ജീവന്‍ ര ക്ഷിക്കുന്നതിനും ഗതാഗത അപകടങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പെട്ടതാ ണ്. ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം ശിശുക്കളില്‍ മാരകമായ അപകടങ്ങളുടെ സാധ്യത 71ശതമാനം വരെയും ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 54ശതമാനം വരെയും കുറക്കുന്നതായി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വെ വ്യക്തമാക്കി.

”വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് ആര്‍ടിഎ ആരംഭിച്ച ഈ സംരംഭം മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിതരണം ചെയ്ത സീറ്റുകള്‍ ആദ്യ വര്‍ഷത്തില്‍ 200ല്‍ നിന്ന് 2025ല്‍ 500 ആയി വര്‍ധിച്ചു. ദുബൈയില്‍ പങ്കെടുക്കുന്ന ആശുപത്രികളുടെ എണ്ണം 17 ല്‍ നിന്ന് 26 ആയും വര്‍ധിച്ചു. ഇത് സംരംഭത്തിന്റെ വിജയത്തെയും സമൂഹത്തിനുള്ളില്‍ അത് നേടിയ വിശാലമായ സ്വാധീനത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.