kerala

വീണ്ടും കാട്ടുപോത്ത് ആക്രണം; റബര്‍ വെട്ടിക്കൊണ്ടിരുന്ന യുവാവിനെ ഗുരുതര പരിക്ക്

By webdesk13

May 27, 2023

താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ അക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് (35) പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടിനായിരുന്നു സംഭവം.

സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം. തുടര്‍ന്ന് പരിക്കേറ്റ റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരണമടഞ്ഞിരുന്നു.