india

ഖലിസ്ഥാന്‍ തീവ്രവാദിയെ കൊന്നതില്‍ മോദിയെ അഭിനന്ദിച്ച് ബി.ജെ. പി നേതാവ് സന്ദീപ് വാര്യര്‍

By webdesk11

September 19, 2023

ഖലിസ്ഥാന്‍ തീവ്രവാദിയെ കൊന്നതില്‍ മോദിയെ അഭിനന്ദിച്ച് ബി.ജെ. പി നേതാവ് സന്ദീപ് വാര്യര്‍. രജനീകാന്ത് തോക്ക് ഉന്നം വെക്കുന്ന ചിത്രവുമായാണ് സന്ദീപിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ:

ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹര്‍ദിപ് സിംഗ് നജ്ജറിനെ കാനഡയിലിട്ട് വെടിവെച്ച് കൊന്നത് ഭാരത ഏജന്റുമാരാണെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരിക്കുന്നു . ഭാരത നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിട്ടുണ്ട് . ഇത് സത്യമാണെങ്കില്‍ ഇന്നാട്ടിലെ ഓരോ കോണ്‍ഗ്രസുകാരനും നരേന്ദ്ര മോദിയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിക്കണം .

ഹര്‍ദിപ് നജ്ജറിനെ പരലോകത്തേക്കയക്കാന്‍ കാരണമായ പ്രകോപനം എന്താണെന്നറിയാമോ ? മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ടാബ്ലോ ആക്കി ഭാരത വിരുദ്ധ പ്രകടനം സംഘടിപ്പിച്ചത് . ഇന്ദിര ബിജെപിക്കാരി ആയിരുന്നില്ല , ഞങ്ങള്‍ക്ക് രാഷ്ട്രീയമായ വിയോജിപ്പുണ്ട് . പക്ഷേ അവര്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ് . രാജ്യത്തിന്റെ ശത്രുവിന് ഒരു ശിക്ഷയേ ഉള്ളൂ . മരണം .’