india

ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ സഖ്യകക്ഷി ജെഡിയു

By Test User

April 05, 2022

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍, ഡീസല്‍, പാചകവാതക വിലയിലുണ്ടായ വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ (യു). അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവ് രാജ്യത്ത് അവശ്യസാധ വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി വ്യക്തമാക്കി.

അടിയന്തരമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നത് നിര്‍ത്തണം. വര്‍ധന പിന്‍വലിക്കണമെന്ന് കെ.സി.ത്യാഗി ആവശ്യം ഉന്നയിച്ചു. എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം നല്‍കിയ വോട്ടര്‍മാരെയും വിലക്കയറ്റം ദുരിതത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.