kerala

ബി.ജെ.പിക്ക് വോട്ട് : മാര്‍ പാംപ്ലാനിയെ പിന്തുണച്ച് താമരശേരി ബിഷപ്പ്

By Chandrika Web

March 20, 2023

റബറി്‌ന 300 രൂപ യാക്കിത്തന്നാല്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്ന തലശേരി ബിഷപ്പ് മാര്‍ പാംപ്ലാനിയെ പിന്തുണച്ച് താമരശേരി ബിഷപ്പ്. കോണ്‍ഗ്രസും സി.പി.എമ്മും അവഗണിച്ചുവെന്നും പിണറായി വിജയന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടില്ലെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ബി.ജെ.പിയായാലും കര്‍ഷകരെ പരിഗണിക്കുമോ എന്നാണ ്‌നോക്കുന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തങ്ങളുടെ സമ്മര്‍ദം കാരണമായിരുന്നു. എന്നാല്‍ അത് അദ്ദേഹം മറ്റൊരാള്‍ക്ക് കൈ മാറി. കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ സഹായിക്കുകയാണ് ചെയ്യുന്നത്. റബര്‍ സബ്‌സിഡി എടുത്തുമാറ്റി ,കയറ്റുമതി ഉയര്‍ത്തി. നെല്ലും നാളികേരം സംഭരണവും നടക്കുന്നില്ല. പ്രസംഗങ്ങളിലും മറ്റും കര്‍ഷകരെ പുകഴ്ത്തുകയാണ്. നിരവധി കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചു. വന്യമൃഗശല്യത്തിന് പരിഹാരമില്ല. ബഫര്‍സോണും കര്‍ഷകവിരുദ്ധമാണെന്ന് ബിഷപ്പ് ആരോപിച്ചു.