കോഴിക്കോട്: അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് മാറി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോകില്ലെന്നും മുസ്‌ലിംലീഗ് ദേശീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്തു.