തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളിലായി മത്സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല. എന്‍ഡിഎ ഘടകകക്ഷികളും ഇവിടങ്ങളില്‍ മത്സരിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നത്.
അതേസമയം ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല, പറമുട്ടം, പത്താംകല്ല്, കൊപ്പം, പുങ്കംമൂട് വാര്‍ഡുകളിലും, കിളമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂര്‍ ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താനായിട്ടില്ല.
സംസ്ഥാനത്താകെ 72,005 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാര്‍ഥികളും 34,218 പുരുഷ സ്ഥാനാര്‍ഥികളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുമാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. വയനാട്ടിലാണ് കുറവ്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നുമുതല്‍ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പോസ്റ്റല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.