india

ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക് ആക്കി മാറ്റി; ഇന്ത്യയിലല്ല, വിദേശത്ത് പോയും ഇതു പറയും -മഹുവ മൊയ്ത്ര

By webdesk14

April 16, 2023

ഡല്‍ഹി: സമാജ് വാദി മുന്‍ എം.പി ആതിഖ് അഹ്മദും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്നായിരുന്നു മഹുവ ട്വീറ്ററില്‍ എഴുതിയത്. ഇക്കാര്യം എവിടെ പോയി വേണമെങ്കിലും പറയാന്‍ ധൈര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

BJP has turned India into a mafia republic.
I will say it here, I will say it abroad, I will say it everywhere because it is the truth.

2 men in custody shot dead in front of a zillion policemen & cameras – this is the death of the rule of law.

— Mahua Moitra (@MahuaMoitra) April 16, 2023

”ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റി. ഇത് ഞാനിവിടെ പറയും. വിദേശത്ത് പോയി പറയുകയും ചെയ്യും. എല്ലായിടത്തും ഞാനിതു പറയും. കാരണം സത്യസന്ധമായ കാര്യമാണിത്. രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒരു കൂട്ടം പൊലീസുകാരുടെയും കാമറകളുടെയും മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ചിരിക്കുകയാണ്. നിയമ വാഴ്ചയുടെ മരണമാണിത്.”-എന്നായിരുന്നു മഹ്‌വയുടെ ട്വീറ്റ്.